Logo

Veranstaltung finden

Tagungsraum anfragen

ദൗത്യ പ്രസ്താവന (malay.)

a6384

കർദിനാൾ ഫ്രാൻസ് ക്യോണിഗിന്‍റെ പേരിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന കർദിനാൾ ഫ്രാൻസ് ക്യോണിഗ് ഹൗസ് ജെസ്യൂട്ട്സ് ആന്‍റ് കാരിത്താസിന്‍റെ ഒരു വിദ്യാഭ്യാസ കേന്ദ്രമാണ്.

ജെസ്യൂട്ട്സ് ആന്‍റ് കാരിത്താസിന്‍റെ വിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കും അനുരൂപമായി, സമൂഹത്തോടുള്ള ക്രൈസ്തവ ഉത്തരവാദിത്തത്തെ കുറിച്ചുള്ള ഞങ്ങളുടെ സ്വന്തം ബോധത്തിന്‍റെ അടിസ്ഥാനത്തിൽ, ഞങ്ങൾ വ്യക്തികളെ തങ്ങളുടെ പ്രൊഫഷണലും, വ്യക്തിപരവും ആത്മീയവുമായ പൂർണ്ണ ശേഷി കൈവരിക്കാൻ സഹായിക്കുന്നു.

ആ പങ്കുവയ്ക്കപ്പെട്ട യാത്ര ചെയ്യുമ്പോൾ, ഞങ്ങൾ ചുവടെപറയുന്ന തത്വങ്ങളാൽ രൂപപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നു:
•    വ്യക്തിയുടെ ഒരു ക്രൈസ്തവ ജന്മമെടുക്കൽ
•    സാമൂഹ്യ നീതിയുടെ പ്രാധാന്യത്തിലുള്ള ഒരു വിശ്വാസം
•    ജീവിതത്തിന്‍റെയും സമൂഹത്തിന്‍റെയും പ്രാന്തത്തിലുള്ളവരോട് മാന്യമായ ഒരു സമീപനം
•    ചിന്താപൂർണവും വിമർശനാത്മകവുമായ സംവാദത്തിന്‍റെ മൂല്യത്തിലുള്ള ഒരു വിശ്വാസം
•    ഞങ്ങളുടെ സമൂഹത്തിനുള്ളിൽ വിജയകരമായ സഹവർത്തിത്വത്തിനുള്ള സജീവമായ ആശങ്ക
•    ഭാവി തലമുറകളുടെയും, ദൈവത്തിന്‍റെ സൃഷ്ടിയുടെ പരിപാലനത്തെിന്‍റെയും ഉത്തരവാദിത്തത്തിന്‍റെ ബോധം
•    പ്രവർത്തിക്കാനുള്ള ശേഷിയുടെ ഒരു അവബോധം.

കർദിനാൾ ക്യോണിഗി ഉദാഹരണം പിന്തുടർന്ന്, ഞങ്ങളുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ ഞങ്ങൾ വ്യത്യസ്ത വീക്ഷണകോണുകളുടെ ഒരു ശ്രേണി ആശ്ലേഷിക്കുകയും, തുറന്ന സമീപനത്തിന്‍റെയും സജീവമായ സംവാദത്തിന്‍റെയും ഒരു ബോധം വളർത്തിയെടുക്കുകയും ചെയ്യുന്നു. ഞങ്ങൾ കത്തോലിക്ക സഭയുടെ ഒരു സ്ഥാപനമാണ്. ഒരു തുറന്ന സഭ എന്ന സങ്കല്പത്തോട് പ്രതിജ്ഞാബദ്ധവുമാണ്.

മുതിർന്നവർക്ക് തങ്ങളുടെ വ്യക്തിപരമായ അല്ലെങ്കിൽ പ്രൊഫഷണലായ വളർച്ചയിൽ ഞങ്ങൾപിന്തുണനല്കുന്നു.

ഞങ്ങളുടെ പരിപാടി ഇഗ്നേഷ്യൻ ആത്മീയത, ഞങ്ങളുടെ മതപരമായ ക്രമത്തിന്‍റെ വികസനം, സാമൂഹ്യ മാനേജ്മെന്‍റ്, അഭയകേന്ദ്രം, സാന്ത്വന മറവിരോഗ പരിചരണം, നേതൃത്വപരവും സംഘടനാപരവുമായ സംസ്കാരം, സാമൂഹ്യ വിഷയങ്ങൾ എന്നിവയിൽ ഊന്നൽ നല്കുന്നു. തങ്ങളുടെ വ്യക്തിപരവും സാമൂഹ്യവും പ്രൊഫഷണലുമായ മേഖലകളിൽ വികാസത്തിനു വിധേയരാകണമെന്ന് ആഗ്രഹിക്കുന്നവരും പുതിയ പ്രദേശങ്ങളിലേക്ക് കാലെടുത്തുവയ്ക്കാനും പുതിയ ആത്മീയ മാനങ്ങൾ കണ്ടുപിടിക്കുന്നതിനും ധൈര്യമുള്ളവരുമായ ആളുകളോടും ടീമുകളോടും സംഘടനകളോടും തങ്ങളുടെ ജീവനക്കാരോടും ഒത്തു പ്രവർത്തിക്കുന്നു.
ഞങ്ങളുടെ ഫെസിലിറ്റികളിൽ, ആവശ്യാനുസരണം ഞങ്ങളിൽ നിന്നുള്ള പിന്തുണയോടെ, തങ്ങളുടെ സ്വന്തം ഈവന്‍റുകൾ സംഘടിപ്പിക്കാനുള്ള ഓപ്ഷൻ ഞങ്ങൾ സ്ഥാപനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ സ്വന്തം വൈദഗ്ദ്ധ്യത്തിൽ നിന്നെടുക്കുന്ന ഉപദേശവും സഹായവും പ്രദാനം ചെയ്യാൻ ഞങ്ങൾക്കാവും. ഞങ്ങളുടെ അയൽപക്കത്തു നിന്നുള്ള സ്വയം സഹായ സംഘങ്ങൾക്കും വ്യക്തികൾക്കും എപ്പോഴും ഇവിടേക്ക് സ്വാഗതം.

കർദിനാൾ ക്യോണിഗ് ഹൗസ് സമർപ്പണം, ക്രിയാത്മകത, കഴിവ് എന്നിവയിൽ ഊന്നലോടു കൂടി, സൗഹാർദ്ദപര മായി  പിന്തുണയേകുന്നതുമാണ്.

ഞങ്ങളുടെ മൾട്ടി-ഡിസിപ്ലിനറി ടീം വ്യത്യസ്ത ദേശ, ഭാഷ, മത പശ്ചാത്തലങ്ങളുടെയും ലോകവീക്ഷണങ്ങളുടെയും വിപുലമായ ഒരു ശ്രേണിയിൽ നിന്നുള്ളവരാണ്. ഞങ്ങൾ മുതിർന്നവരുടെ വിദ്യാഭ്യാസത്തിലും വ്യക്തിപരവും വിദ്യാഭ്യാസപരവും സാമൂഹ്യവുമായ വളർച്ചയ്ക്ക് അനുയോജ്യമായ പിന്തുണ പ്രദാനം ചെയ്യുന്നതിലും വൈദഗ്ദ്ധ്യമുള്ളവരാണ്. ഞങ്ങൾ നിരന്തരമായ മെച്ചപ്പെടുത്തലിന് പ്രതിജ്ഞാബദ്ധരാണ്, ഞങ്ങൾ ചെയ്യുന്ന പ്രവൃത്തിയുടെ സാമൂഹ്യവും, സാംസ്കാരികവും, സാമ്പത്തികവും പാരിസ്ഥിതികവുമായ ഘടകങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ആഴമേറിയ ബോദ്ധ്യത്തോടെ, പങ്കെടുക്കുന്നവരോടും അതിഥികളോടുമൊത്ത് പ്രവർത്തിച്ച് ഞങ്ങളുടെ പരിപാടികൾ ഞങ്ങൾ കൂടുതൽ വികസിപ്പിക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസത്തോടുള്ള ഒരു സമഗ്രമായ സമീപനം എന്നതിന്‍റെ അർത്ഥം ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാ ആവശ്യങ്ങളും കണക്കിലെടുക്കേണ്ടത് ആവശ്യമാണെന്നാണ്, അതിനാൽ ഞങ്ങൾ സെമിനാർ റൂമുകൾ, ഗസ്റ്റ് റൂമുകൾ, ഭക്ഷണവും പാനീയവും, ആത്മീയ വിചിന്തനത്തിനുള്ള മുറികൾ, വിശാലമായ മൈതാനങ്ങൾ എന്നിവ ഓഫർ ചെയ്യുന്നു.

ഞങ്ങളുടെ ലക്ഷ്യം ഞങ്ങളെ സന്ദർശിക്കുന്ന ഏവർക്കും പോസിറ്റീവായ ഒരു വിദ്യാഭ്യാസഅനുഭവമാണ്.

പോസിറ്റീവായ ഒരു പഠന അനുഭവത്തിന് നിരവധി മാനങ്ങളുണ്ട്: വ്യക്തിത്വത്തിനും ലോകത്തിലെ ദിശാബോധത്തിനുമുള്ള അന്വേഷണവും, അതുപോലെതന്നെ നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ സഹായിക്കുന്നതിനുള്ള ബോധവും.
കർദിനാൾ ക്യോണിഗ് ഹൗസിലേക്ക് വരുന്ന വ്യക്തികൾക്ക് സ്വയ-അവബോധം വളർത്താനും തങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ നൈപുണ്യങ്ങളുടെ മൂർച്ച കൂട്ടാനുമുള്ള അവസരമുണ്ട്. അവർക്ക് തങ്ങളുടെ ആ ഘടകങ്ങൾ വിശാലമാക്കാനും, അതേ സമയം തന്നെ തങ്ങളുടെ അർത്ഥം തേടലിനുള്ള പ്രോത്സാഹനവും പിന്തുണയും തേടുന്നതിനുമുള്ള അവസരമുണ്ട്. അവർ തങ്ങളുടെ ലോകവീക്ഷണവും തങ്ങൾക്ക് സ്വയം ദിശാബോധം നല്കുന്നതിനുള്ള ശേഷിയും അറിയിക്കുന്നതായ, വ്യാഖ്യാനങ്ങളുടെ സ്വന്തം മാതൃകകളെ കുറിച്ചു കൂടുതൽ ബോധമുള്ളവരാകും. അവർ തങ്ങളുടെ സ്വന്തം വ്യക്തിപരമായ അഭിപ്രായങ്ങളും വീക്ഷണങ്ങളും വികസിപ്പിക്കുന്നതിനോടൊപ്പം പരിജ്ഞാനം ആർജ്ജിക്കുകയും, തങ്ങളുടെ ചക്രവാളങ്ങൾ വികസിപ്പിക്കുകയും, ബന്ധങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.

കർദിനാൾ ക്യോണിഗ് ഹൗസ് ആളുകൾക്ക് തങ്ങളെ സ്വയം ശക്തീകരിക്കാനും, തങ്ങളുടെ സ്വന്തം ജീവിതങ്ങളെയും വീക്ഷണകോണുകളെയും സജീവമായി രൂപപ്പെടുത്തുന്നത് ശീലമാക്കാനും, തങ്ങളുടെ ആന്തരിക ക്രിയാത്മകതയും ചലനാത്മകതയും പരിപോഷിപ്പിക്കാനും സാധിക്കുന്ന ഒരു പശ്ചാത്തലം പ്രദാനം ചെയ്യുന്നു.